കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 19,81,739 വോട്ടർമാർ.സ്ത്രീകൾ 10,66,319 പുരുഷൻമാർ 9,15,410 ട്രാൻസ്‌ജെൻഡർ 10 എന്നിങ്ങനെയാണ് കണക്ക്. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് ഉള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറും.


കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
ആഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
Local body election Karat voter list published: 19,81,739 voters in Kannur